Thursday, April 18, 2024 1:06 pm

പബ്ജി കളിച്ച് പ്രഭാത സവാരിക്കിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : പബ്ജി കളിച്ച് പ്രഭാത സവാരിക്കിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികളായ കപില്‍ കുമാറും ഗൗരവ്​ കുമാറുമാണ്​ അപകടത്തില്‍പ്പെട്ടത്​. രാവിലെ ഏഴു മണിയോടെയാണ്​ നാട്ടുകാര്‍ റെയില്‍വെ ട്രാക്കില്‍ ചിതറിയ രണ്ട്​ മൃതദേഹങ്ങള്‍ കാണുന്നത്​. തെറിച്ചു കിടക്കുന്ന രണ്ട്​ മൊബൈല്‍ ഫോണുകളില്‍ ഒന്ന്​ തകര്‍ന്നിരുന്നു. മറ്റൊന്നില്‍ അപ്പോഴും ‘പബ്​ജി ‘ ഗെയിം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അധികൃതരെത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റിയതിന്​ ശേഷമാണ്​ രണ്ടു മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്​. 14 വയസുകാരായ രണ്ട്​ പത്താം ക്ലാസ്​ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളായിരുന്നു അത്​.

Lok Sabha Elections 2024 - Kerala

ഉത്തര്‍പ്രദേശിലെ മഥുരയിലാണ്​ സംഭവം. സിംഗിള്‍ ട്രാക്കിലുടെയെത്തിയ ഗുഡ്​സ്​ ​ട്രെയിനാണ്​ ഇരുവരുടെയും ദേഹത്ത്​ കയറിയത്​. പ്രഭാത സവാരിക്കിറങ്ങിയവരായിരുന്നു ഇരുവരും. നല്ല ശീലം തുടങ്ങുകയല്ലേയെന്ന്​ കരുതി സന്തോഷത്തോടെയാണ്​ രാവിലെ മകനെ വിളിച്ചുണര്‍ത്തിയതെന്ന്​ ഗൗരവിന്‍റെ പിതാവ്​ ക​ണ്ണീരോടെ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും ഗെയിം കളിച്ച്‌ കൊണ്ട് പാളത്തിലൂടെ നടന്നതിനാല്‍ ട്രെയിന്‍ വന്നത് ശ്രദ്ധിക്കാതെ അപകടത്തില്‍ പെട്ടതാകാമെന്നാണ് ജമുന പാര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോക് പോളിനിടെ കാസർഗോഡ് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട്...

0
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട്ട്...

കുറുക്കന്മാരുടെ കൂട്ട ആക്രമണത്തിൽ എരുമയ്ക്ക് വാൽ നഷ്ടമായി

0
മലപ്പുറം : കുറുക്കന്മാരുടെ കൂട്ട ആക്രമണത്തിൽ എരുമയ്ക്ക് വാൽ നഷ്ടമായി. മലപ്പുറം...

ഹഫിയ്യ തടാകത്തിനുസമീപം പുതിയ പദ്ധതി ; 800 ക്യാമ്പിങ് സൈറ്റുകൾ നിർമിക്കും

0
ഷാർജ: അൽ ഹഫിയ്യ തടാകത്തിനുസമീപം പുതിയ കാമ്പിങ് പദ്ധതി നടപ്പാക്കുമെന്ന് ഷാർജ...

പരവർ മഹാജനസഭാ വാർഷികം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : ഓൾ കേരള പരവർ മഹാജനസഭയുടെ 31-ാമത് വാർഷികം...