ബിരുദപഠനം ; സ്വകാര്യ കോളേജുകളെ ആശ്രയിക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉന്നത മാർക്ക് നേടിയിട്ടും ബിരുദപഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഗവൺമെന്റ് എയ്ഡഡ് കോളേജുകൾ നിർദേശം നടപ്പിലാക്കാത്തതാണ് വിദ്യാർത്ഥികളെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്. പ്രവേശനം ലഭിക്കാത്തവരിൽ ഉന്നത മാർക്ക് നേടിയ പതിനായിരത്തോളം വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്.

22,000 ഓളം വിദ്യാർത്ഥികൾക്കാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ 33,000ൽ അധികം വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു. ഇതോടെ ഉന്നത മാർക്ക് നേടിയ പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ബിരുദപഠനത്തിനായി സ്വകാര്യ കോളേജുകളെ ആശ്രയിക്കേണ്ടിവരും.

ഈ സാഹചര്യം ഒഴിവാക്കാൻ ആനുപാതികമായി സീറ്റ് വർധിപ്പിക്കാൻ സർക്കാരും കാലിക്കറ്റ് സർവകലാശാലയും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം അട്ടിമറിക്കപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾ പ്രതിസന്ധിയിലായത്. കോളേജുകളും അധ്യാപക സംഘടനകളും ചേർന്നുള്ള ഒത്തുകളിയാണ് ഇതിന് കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...