പ്രമേഹം വരുന്നത് അധികം മധുരം കഴിച്ചതുകൊണ്ടു മാത്രം ആകണമെന്നില്ല 

For full experience, Download our mobile application:
Get it on Google Play

ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്. രാജ്യത്ത് 70 ദശലക്ഷത്തിലധികം പേര്‍ പ്രമേഹ രോഗികളാണെന്ന് കണക്കാക്കുന്നു. ഏതാണ്ട് എല്ലാ കുടുംബത്തിലും കുറഞ്ഞത് ഒരാളെങ്കിലും പ്രമേഹ രോഗിയാണെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇത്രയധികം വ്യാപകമായ രോഗമായിട്ടും പ്രമേഹത്തെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്.

മധുര പലഹാരമോ ഒരു ഗ്ലാസ് ശീതളപാനീയമോ സംസ്കരിച്ച ഭക്ഷണമോ കഴിച്ചാല്‍ നേരിട്ട് പ്രമേഹ സാധ്യത കൂടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇവയുടെ നിത്യവുമുള്ള ഉപയോഗം അമിതവണ്ണം വര്‍ധിപ്പിക്കുകയും ഇത് ക്രമേണ പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ മധുരം ധാരാളം കഴിക്കുന്നത് മാത്രമാണ് പ്രമേഹ കാരണമെന്ന് കരുതാന്‍ കഴിയില്ല. ഏറ്റവും പ്രബലമായ  ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്  രക്തത്തിലെ പഞ്ചസാരയെ സന്തുലിതമായി നിര്‍ത്താന്‍ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ്. അമിത വണ്ണത്തിനൊപ്പം കുടുംബത്തിലെ പ്രമേഹ ചരിത്രവും ഒരാളെ പ്രമേഹ രോഗിയാക്കാനുള്ള കാരണമാകാം.

പ്രമേഹമുള്ളവര്‍ മധുരമുള്ള ഒന്നും കഴിക്കാന്‍ പാടില്ല എന്നു കരുതരുത്. കുറച്ച് ആസൂത്രണത്തോടെ കഴിച്ചാല്‍ അല്‍പ സ്വല്‍പം മധുരമൊക്കെ പ്രമേഹ രോഗികള്‍ക്കും ആസ്വദിക്കാവുന്നതാണ്. ഇതിനായി കഴിക്കുന്ന വസ്തുക്കളുടെ കാര്‍ബോഹൈഡ്രേറ്റ് അളവില്‍ ശ്രദ്ധ വയ്ക്കണമെന്ന് മാത്രം. മധുര പലഹാരങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ട്. അവയുടെ തോത് മനസ്സിലാക്കി കഴിച്ചാല്‍ പ്രശ്നമില്ല. ഉദാഹരണത്തിന് ഒരു പീസ് കേക്ക് കഴിക്കണമെങ്കില്‍ അത്രയും കാര്‍ബ് അളവുള്ള മറ്റൊരു ഭക്ഷണം അന്നത്തേക്ക് ഒഴിവാക്കിയാല്‍ മതിയാകും.

ഏതാണ്ട് 9 ശതമാനത്തിനടുത്ത് സ്ത്രീകള്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധം മൂലം ഗര്‍ഭകാല പ്രമേഹം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് ജനിക്കുന്ന കുഞ്ഞിനും പ്രമേഹം ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല.ഗര്‍ഭകാല പ്രമേഹത്തെ കൈകാര്യം ചെയ്യാന്‍ നിങ്ങളുടെ  ഗൈനക്കോള‍ജിസ്റ്റിന്‍റെയും പ്രമേഹരോഗ വിദഗ്ധന്‍റെയും സഹായം തേടണം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് മൂലം ഗര്‍ഭസ്ഥ ശിശു കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന സാഹചര്യം ഉണ്ടാക്കാം. ഇത് കുഞ്ഞിന്‍റെ ഭാരം കൂടാനും ശ്വസന പ്രശ്നങ്ങളുണ്ടാകാനും കുഞ്ഞിന്‍റെ ശരീരത്തിലെ ഗ്ലൂക്കോസ് തോത് താഴാനും ഇടയാക്കാം. ജീവിതത്തില്‍ പിന്നീട് ഈ കുട്ടികള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  പ്രമേഹം മാനസികാരോഗ്യത്തെ ബാധിക്കില്ല എന്നുള്ളതും ഒരു മിഥ്യാധാരണയാണ്. പ്രമേഹമുള്ളവര്‍ പെട്ടെന്ന് വികാരവിക്ഷോഭങ്ങള്‍ക്ക് അടിപ്പെടാറുണ്ട്. ദേഷ്യം, ഉത്കണ്ഠ, വിഷാദം എന്നിവയും ഇവരെ ബാധിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...