മുന്നറിയിപ്പ് വകവെയ്ക്കാതെ പമ്പയാറ്റിലെ കുത്തൊഴുക്കിൽ ചാടിമറിഞ്ഞു വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : അപകടകരമായ രീതിയില്‍ ഇരുകരമുട്ടി ഒഴുകുന്ന പമ്പയാറ്റിലെ കുത്തൊഴുക്കിൽ ചാടിമറിഞ്ഞു വിദ്യാർത്ഥികൾ. കടുമീൻചിറ കട്ടിക്കല്ലിൽ ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് ഒരുകൂട്ടം വിദ്യാർത്ഥികളടങ്ങുന്ന സംഘം യൂണിഫോം ധരിച്ചു പുഴയിൽ ചാടിമറിഞ്ഞു ഉല്ലസിച്ചത്. കനത്ത മഴയിൽ പുഴയിലും അരുവികളിലും നീരൊഴുക്ക് വർധിച്ചിരിക്കുന്നതിനാൽ കുളിക്കാനിറങ്ങുന്നതു ഒഴിവാക്കണമെന്നു ജില്ലാ ഭരണകൂടത്തിൻറെയും ദുരന്ത നിർവരണ സേനയുടെയും മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഒരുകൂട്ടം ആൺകുട്ടികളും പെൺകുട്ടികളും പുഴയിൽ നീന്തി ഉല്ലസിച്ചത്. പെരുന്തേനരുവിക്ക് താഴെ കട്ടിക്കൽ ഭാഗത്തു പുഴ രൗദ്ര ഭാവത്തിൽ ഒഴുകുന്ന മേഖലയിലാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്.

പുഴയുടെ എതിർ വശത്തു നിന്ന ആളുകൾ അപകടം മനസ്സിലാക്കി പെരുനാട് പോലീസിൽ വിവരം അറിയിച്ചു. മേഖലയിൽ ശക്തമായ മഴ അനുഭവപ്പെടുന്നതിനാൽ കഴിഞ്ഞ ഒരു ദിവസം കൊണ്ട് രണ്ടടിയോളം പുഴയിൽ ജലനിരപ്പുയർന്നിരുന്നു. പുഴയോരത്തു താമസിക്കുന്ന ആളുകൾ പോലും ഒഴുക്ക് കൂടിയതിനാലും കലക്ക വെള്ളമായതിനാലും പുഴയിൽ ഇറങ്ങാത്ത സമയത്താണ് വിദ്യാർത്ഥികൾ ഇവിടെ എത്തിയത്. അധികൃതർ സമീപ സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...