സ്റ്റുഡൻസ് കഥകളി ക്ലബ്ബ് ; ജില്ലാ തല ഉദ്ഘാടനം 12ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്റ്റുഡൻസ് കഥകളി ക്ലബിന്‍റെ ജില്ലാ തല ഉദ്ഘാടനം  ശനിയാഴ്ച  രാവിലെ 10 ന് പത്തനംതിട്ട മർത്തോമാ ഹയർ സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവ്വഹിക്കും. കലാമണ്ഡലം മുൻ വൈസ് ചാൻസിലർ പി.എൻ.സുരേഷ് മുഖ്യാതിഥിയാകും. ആദ്യ ഘട്ടത്തിൽ ജില്ലയിലെ പത്ത് പ്രമുഖ സ്ക്കൂളുകളിലാണ് കഥകളി ക്ലബ്‌ തുടങ്ങുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഉത്തരാസ്വയംവരം കഥകളിയിൽ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്സ് അയ്യർ കുമ്മി അവതരിപ്പിക്കും.

കലാമണ്ഡലം വിശാഖ് ( ഉത്തരൻ), കലാമണ്ഡലം വിഷ്ണുമോൻ,(ഉത്തരപത്നി), കലാമണ്ഡലം കൃഷ്ണകുമാർ, മംഗലം നാരായണൻ നമ്പൂതിരി,( സംഗീതം) ആർ.എൽ.വി.മഹാദേവൻ ( ചെണ്ട), ആർ.എൽ.വി.ഗൌതം ( മദ്ദളം), കലാമണ്ഡലം അമൽ (ചുട്ടി), അയിരൂർ പ്രദീപ് ( അണിയറ) എന്നീ കലാകാരന്മാരും പങ്കെടുക്കും. കഥകളി സാഹിത്യ പരിചയം, മുദ്രാപരിശീലനം, താളപരിചയം,മുഖത്തെഴുത്ത് പരിശീലനം, കണ്ണു ചുവപ്പിക്കുന്ന രീതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകൾ സ്റ്റുഡൻസ് കഥകളി ക്ലബ്ബ് വഴി  നൽകുമെന്ന് ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽ രാജ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവല്ലയിൽ 12,000 ചതുരശ്ര അടിയില്‍ പുതിയ പോലീസ് സ്റ്റേഷൻ കോംപ്ലക്സ്‌ – നിര്‍മ്മാണം ഉടന്‍...

0
തിരുവല്ല : തിരുവല്ലയിൽ പുതിയ പോലീസ് സ്റ്റേഷൻ കോംപ്ലക്സ്‌ നിര്‍മ്മാണത്തിന് ഉത്തരവായി....

വിമർശനങ്ങൾക്കിടെ ഐപിഎസ് പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങളുമായി ഉത്തരവ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അടിമുടി സ്ഥലംമാറ്റം. വിമർശനങ്ങൾക്കിടെ ഐപിഎസ്...

ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം വീണ്ടും പുകയുന്നു ; കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിവാദം തീരുന്നില്ല. കോൺഗ്രസ് സംഘടന...

ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല ; നെതന്യാഹുവുമായുള്ള ഭിന്നതയ്ക്കിടെ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

0
ദില്ലി: ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള...