കേരളത്തിൽ പിണറായി ഐക്യ മുന്നണി ; സതീശൻ പിണറായിക്ക് പിന്നിൽ വാലും ചുരുട്ടി ഇരിക്കുന്നു – വി.മുരളീധരൻ 

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയോടോ സര്‍ക്കാരിനോടോ പ്രതിപക്ഷം വിശദീകരണം തേടുന്നില്ല. കണ്ടെത്തല്‍ പുറത്തുവന്നയുടന്‍ നിയമസഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി തീരുമാനിച്ചത് ലജ്ജാകരമാണ്. സംസ്ഥാനത്ത് പിണറായി വിജയന്‍ നയിക്കുന്ന ‘പിണറായി ഐക്യ മുന്നണി’ മാത്രമാണ് നിലവിലുള്ളതെന്നും വി.മുരളീധരന്‍ പരിഹസിച്ചു.

”പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പിണറായിക്ക് പിന്നില്‍ വാലും ചുരുട്ടി ഇരിക്കുന്നു. സംഘടിത കൊള്ളയെന്നു ചാനല്‍ ചര്‍ച്ചയില്‍ വന്ന് പറയുന്ന യുഡിഎഫ് അംഗങ്ങള്‍ സഭയില്‍ മിണ്ടുന്നില്ല. ജനങ്ങളുടെ വിഷയങ്ങള്‍ ഉന്നയിക്കേണ്ടത് ചാനല്‍ ചര്‍ച്ചയിലല്ല, നിയമസഭയിലാണ്. പി.ടി.തോമസിന്റെ ആത്മാവിനോടു നീതി പുലര്‍ത്താനെങ്കിലും കോണ്‍ഗ്രസ് ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കേണ്ടതായിരുന്നു. മടിയില്‍ കനമില്ലാത്തവര്‍ ആരെയും ഭയക്കേണ്ടെന്ന് പറയുന്ന പിണറായി വിജയന്‍ മൗനം തുടരുകയാണ്. പ്രതിപക്ഷത്തിന്റെ സഹകരണത്തിന്റെ പിന്നിലും കരിമണല്‍ മുതലാളിയുമായുള്ള ബന്ധമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും ജനങ്ങളോടു കാര്യങ്ങള്‍ വിശദീകരിക്കണം. ‘ – വി.മുരളീധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ...

ജെഎന്‍യു പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...

സജീവമായി പ്രവർത്തിക്കാത്ത ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ സംഭാവനയായി ലഭിച്ചത് 1,500...

0
അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതും സജീവമായി പ്രവർത്തിക്കാത്തതുമായ ആറ്...

എസ്ഐആർ മൂന്നാം ഘട്ടം നടക്കുന്ന 17 സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 57.57 ലക്ഷം...

0
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ മൂന്നാം ഘട്ടം നടക്കുന്ന 17...