കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ; ഒരാൾക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്തെ കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറ്റിൽ കുത്തേറ്റു. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇജാസ് എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തദ്ദേശീയമായ സ്കൂളിലെ കുട്ടികളും പുറത്തുനിന്നെത്തിയ ഒരു സംഘം വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇജാസ് പുറത്തുനിന്നെത്തിയ സംഘത്തിൽപ്പെട്ടയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂർച്ചയേറിയ മറ്റോ വസ്തു ഉപയോഗിച്ചാണ് ഇജാസിനു നേരെ ആക്രമണം ഉണ്ടായത്. വൈകുന്നേരത്തോടെയുണ്ടായ സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളായ മറ്റ് വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലാ നഗരസഭയില്‍ പൊട്ടിത്തെറി ; ജില്ലാ യു.ഡി.എഫ് കൺവീനർക്ക് കോൺഗ്രസ് കൗൺസിലർമാരുടെ കത്ത്, തർക്കം...

0
കോട്ടയം: പാലാ നഗരസഭയില്‍ പൊട്ടിത്തെറി. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്നാണ്...

മലപ്പുറത്തെ നടുക്കി വീണ്ടും മുങ്ങിമരണം; കുളത്തിൽ വീണ് നാലാം ക്ലാസുകാരിയും മൂന്നാം ക്ലാസുകാരനും മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ്...

ലോകകപ്പിനെ വരവേൽക്കുവാൻ ഡി.വൈ.എഫ്.ഐ : ഇട്ടിയപ്പാറയിൽ കിക്കോഫ് സംഘടിപ്പിച്ചു

0
റാന്നി: ലോകകപ്പിനെ വരവേൽക്കുവാൻ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലോക കപ്പ് ഉദ്ഘാടന ദിനത്തില്‍ വൈകിട്ട്...

ഫിഫ ലോകകപ്പിന്റെ പേരിൽ വ്യാജ ലിങ്കുകളും ആപ്പുകളും ; സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള...

0
തിരുവനന്തപുരം: ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ടി വി ആപ്പുകൾ വഴി പണം...