മുന്‍വൈരാഗ്യം ; പത്തനംതിട്ടയില്‍ കായികമേളയ്ക്കിടെ വിദ്യാര്‍ഥികളുടെ കൂട്ടയടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോന്നി ഉപജില്ലാ കായികമേളയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടയടി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന കായികമേളയ്ക്കിടെയാണ് വിദ്യാര്‍ഥികളുടെ കൂട്ടയടി. രണ്ടുതവണ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയ വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടയടിക്ക് കാരണമായതെന്നാണ് വിവരം. കായികമേളയ്ക്ക് എത്തിയപ്പോള്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഇവര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവരും ഉള്‍പ്പെട്ടതായും വിവരങ്ങളുണ്ട്.

രാവിലെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്. തുടര്‍ന്ന് അധ്യാപകര്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ മതിയായ പോലീസ് സാന്നിധ്യം സ്റ്റേഡിയത്തില്‍ ഉറപ്പാക്കാന്‍ സാധിച്ചില്ല. വൈകീട്ടും വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുണ്ടായി. ഇതോടെയാണ് പോലീസെത്തി രംഗം ശാന്തമാക്കിയത്. ഇതിനുശേഷം ബസ് സ്റ്റാന്‍ഡില്‍വെച്ചും വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലാന്‍ മുതിര്‍ന്നെങ്കിലും പോലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. അതിനിടെ, മതിയായ അധ്യാപകരോ സംഘാടകരോ ഇല്ലാതെയാണ് കായികമേള നടത്തിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...