വിദ്യാർത്ഥികൾ ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷാ നിയമങ്ങൾ അറിഞ്ഞിരിക്കണം ; ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വിദ്യാർത്ഥികൾ ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷാ നിയമങ്ങൾ അറിഞ്ഞിരിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഐഎഎസ്. 25 വയസ്സിൽ താഴെ പ്രായമുള്ള ഒട്ടനവധി വിദ്യാർത്ഥികൾ ഇത് അറിയാതെ ലഹരിയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം ലഹരി കേസിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ജോലി സ്വപ്നം ഇല്ലാതാവുകയും ഭാവി ജീവിതം ഇരുളടയുകയും ചെയ്യും. അതിനാൽ ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിയമാവബോധം ആവശ്യമാണ്. കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർഥികൾക്കായി ജില്ലയിൽ നടപ്പിലാക്കുന്ന “ഹരിതം ലഹരി രഹിതം” എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂർ സെന്റ് സിറിൽസ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് പ്രിൻസിപ്പൽ ഡോ.സൂസൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യ സന്ദേശം നൽകി. വിമുക്തി മിഷൻ ജില്ലാ മാനേജർ സനിൽ എസ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീയക്കൽ, ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ തരകൻ, എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ, പ്രിവന്റീവ്ഓഫീസർ ഹരിഹരനുണ്ണി, കോളേജ് എൻഎസ്എസ് കോർഡിനേറ്ററൻമാരായ മോനിഷ ലാൽ, ലിനി കെ എബ്രഹാം, ഷിബു ചിറക്കരോട്ട്, കുമാരി ദ്രൗപതി രഘുനാഥ്, എന്നിവർ പ്രസംഗിച്ചു. ഹരിതം ലഹരി രഹിതം എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേർഡ് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷിബു കുമാർ വി എൻ ക്ലാസ് നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...