ചിക്കനാണെന്ന വ്യാജേന വവ്വാലുകളെ പാകം ചെയ്ത് വില്‍പ്പന നടത്തിയ രണ്ടുപേരെ വനം വകുപ്പ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

സേലം: തമിഴ്നാട്ടിലെ സേലം ജില്ലയില്‍ പഴതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്ത് കോഴിയിറച്ചിയായി വില്‍പ്പന നടത്തിയതിന് രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഒമല്ലൂരിലെ ഡാനിഷ്പേട്ടൈക്ക് സമീപമാണ് ഇവര്‍ പാചകം ചെയ്ത് കോഴിയിറച്ചിയെന്ന വ്യാജേന വവ്വാല്‍ ഇറച്ചി വില്‍പ്പന നടത്തിയത്. തോപ്പൂര്‍ രാമസ്വമി കാട്ടില്‍ നിന്നും രണ്ടില്‍ അധികം വെടിയൊച്ചകള്‍ കേട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് രണ്ട് പേരെ പിടികൂടിയത്. കമല്‍, സെല്‍വം എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പഴംതീനി വവ്വാലുകളെയാണ് ഇവര്‍ പിടികൂടാറുള്ളതെന്നാണ് വിവരം. പിടിച്ച ശേഷം പാകം ചെയ്യ്ത് കോഴിയിറച്ചിയാണെന്ന് വിശ്വസിപ്പിച്ചാണ് വില്‍പ്പന നടത്തിയത്. ചിക്കനാണെന്ന് കരുതി നിരവധിയാളുകളാണ് പാകം ചെയ്ത വവ്വാല്‍ ഇറച്ചി വാങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ബെംഗളൂരു റെയില്‍വേ സ്‌റ്റേഷന്‍ വഴി സംശയാസ്പദമായി മാസം കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാപകമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം നടത്തിയിരുന്നു. റെയില്‍വേ സ്റ്റേഷന്‍ മുഖേന വ്യാപകമായി മാസം കടത്തുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധനകള്‍ കര്‍ശനമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...