പത്തനംതിട്ട : വിദ്യാഭ്യാസ രംഗത്ത് കുട്ടികള്‍ക്ക് സഹായമേകാന്‍ സാമൂഹിക സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും സഹകരണം വലുതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ കഴിഞ്ഞ 24 വര്‍ഷമായി നടത്തിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഓരോ കുടുംബങ്ങളും വലിയ തുകയാണ് ചെലവഴിക്കുന്നതെന്നും അവര്‍ക്ക് സഹായമേകുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകേണ്ടത് രാജ്യത്തിന്‍റെതന്നെ ആവശ്യമാണെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
അഡ്വ. എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അലന്‍ ജിയോ മൈക്കിള്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ഗീത സുരേഷ്, കൗണ്‍സിലര്‍ ഷീന രാജേഷ്, രഘുരാന്‍ നായര്‍, ഷീജ യൂസഫ്, ശ്രീകുമാര്‍ കളീക്കല്‍, ഷാബിത ഹാഷിം, ജ്യോതി ഉദയന്‍, മിനി രാജേഷ്, ഹരിത ശിവന്‍, വിശാല്‍ കളീക്കല്‍, സുജിത്ത് കിഴക്കേ മട്ടയ്ക്കല്‍, ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു. കല്ലറക്കടവ്, വലഞ്ചൂഴി മേഖലയിലെ 327 കുട്ടികള്‍ക്കാണ് ഈ പ്രാവശ്യം പഠനോപകരണങ്ങള്‍ നല്‍കിയത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് 51 മൊബൈല്‍ ഫോണുകള്‍ നല്‍കിയും പഠന സഹായങ്ങള്‍ ചെയ്തും നേരത്തേയും എ. സുരേഷ് കുമാര്‍ ശ്രദ്ധേയനായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























