നടുറോഡില്‍ ബൈക്കിലിരുന്ന് കുളി ; യുവാവിന് 3500 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നടുറോഡില്‍ ബൈക്കിലിരുന്ന് കുളിച്ച യുവാവിനെതിരെ പിഴ ചുമത്തി പോലീസ്. തമിഴ്നാട്ടിലെ റോഡിനടുത്തുള്ള പോലീസ് സൂപ്രണ്ട് ഓഫീസിന് സമീപമാണ് യുവാവിന്റെ പ്രകടനം നടന്നത്. യുവാവും സുഹൃത്തുമായി തിരക്കുള്ള റോഡിലൂടെ ബൈക്കിലെത്തി. ശേഷം സുഹൃത്ത് വാഹനത്തില്‍ നിന്നിറങ്ങി ക്യാമറ ഓണ്‍ ആക്കി. ബൈക്കിലിരുന്ന യുവാവ് തന്റെ വാഹനത്തില്‍ ഒരു ബക്കറ്റില്‍ വെള്ളം കരുതിയിരുന്നു. ഇദ്ദേഹം നടുറോഡില്‍ വെച്ച് തന്നെ തന്റെ ശരീരത്തിലേക്ക് വെള്ളം കോരിയൊഴിച്ച് കുളിക്കാന്‍ ആരംഭിച്ചു. ഇതോടെ റോഡിലുണ്ടായിരുന്നവരെല്ലാം യുവാവിനെ അദ്ഭുതത്തോടെ നോക്കാന്‍ തുടങ്ങി.

ശേഷം യുവാവിന്റെ ബൈക്കിന് സമീപം നിന്നയാളും ബക്കറ്റില്‍ നിന്ന് വെള്ളമെടുത്ത് യുവാവിന്റെ തലയിലേക്ക് ഒഴിച്ച് കൊടുത്തിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ യുവാക്കളുടെ ഈ പ്രകടനം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ ചേര്‍ന്ന് ഈ രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈറോഡ് ജില്ലയിലെ വെള്ളോടി ഗ്രാമത്തില്‍ നിന്നുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫാരൂ എന്നാണ് ഇയാളുടെ പേര്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ കേരളത്തിൻറെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : കേരളത്തിലെ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും...

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് ; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

0
കൊല്ലം : 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയിൽ തട്ടിപ്പു...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്

0
തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍...

കോന്നിയിൽ ഉരുൾപൊട്ടലിലും കനത്ത മഴയിലും വൻ നാശനഷ്ടം : അടിയന്തിര ദുരിതാശ്വാസവും നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ...

0
കോന്നി : കനത്ത മഴയിലും ഉരുൾപൊട്ടലിലും കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...