മൈലപ്രായിലെ യു.ഡി.എഫ് വിജയം സി.പി.എമ്മിന്റെ അഴിമതി രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മൈലപ്രാ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥനാര്‍ത്ഥിയായി മത്സരിച്ച ജെസ്സി വര്‍ഗീസിന്റെ വിജയം സി.പിഎമ്മിന്റെ അഴിമതി രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജെസ്സി വര്‍ഗീസ് വിജയിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ മൈലപ്രാ ജംഗ്ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം വര്‍ഷങ്ങളായി കുത്തകയായി നിലനിര്‍ത്തിയിരുന്ന സീറ്റായിരുന്നു ഇത്.  കോന്നി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഭരണ സ്വാധീനം ഉപയോഗിച്ചും പണം ഒഴുക്കിയുമായിരുന്നു പ്രചരണം. എന്നിട്ടും എല്‍.ഡി.എഫ് വിജയിക്കാതിരുന്നത് മൈലപ്രാ സര്‍വ്വീസ് സഹകരണ ബാങ്കിലും പഞ്ചായത്ത് ഭരണത്തിലും സി.പി.എം നടത്തിയ അഴിമതിയുടെ ഫലമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനും അഴിമതിക്കെതിരെയുമുള്ള ജനങ്ങളുടെ വലിയ പ്രതിഷേധമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വന്‍ വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ആന്റോ  ആന്‍റണി എം.പി. പറഞ്ഞു. വിജയിച്ച ജെസ്സി വര്‍ഗ്ഗീസിന്റെ ആഹ്ളാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈലപ്രാ പഞ്ചായത്തില്‍ നില നില്‍ക്കുന്ന വികസന മുരടിപ്പിന് പരിഹാരം ഉണ്ടാക്കുവാന്‍ ഭരണമാറ്റം അനിവാര്യമാണെന്നും ജെസ്സി വര്‍ഗീസിന്റെ വിജയത്തിലൂടെ അതിന് സാധിക്കുന്നെും എം.പി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, സുനില്‍ എസ്. ലാല്‍, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, റോജി പോള്‍ ഡാനിയേല്‍, ആര്‍. ദേവകുമാര്‍, ജെയിംസ് കീക്കരിക്കാട്ട്, എല്‍സി ഈശോ, ജോര്‍ജ്ജ് യോഹന്നാല്‍, സിബി മൈലപ്രാ, ശ്യം എസ്. കോന്നി, അലന്‍ ജിയോ മൈക്കിള്‍, വിത്സണ്‍ തുണ്ടിയത്ത്, ബേബി മൈലപ്രാ, ബിജു സാമുവല്‍, ജോബി മണ്ണാറക്കുളഞ്ഞി, ജിജി ഉതിമൂട്, സുനില്‍ കുമാര്‍, ലിബു മാത്യു, ശോശാമ്മ ജോണ്‍സണ്‍, അനിതാ മാത്യു, ജനകമ്മ ശ്രീധരന്‍, അനിതാ തോമസ്, ബിന്ദു ബിനു, എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...