ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗറില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ പ്രകടനത്തിനിടെ വനിത ഡെപ്യൂട്ടി കളക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാജ്ഗര് ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മയെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരെ തടയാന്‍ ശ്രമിച്ച പ്രിയ വര്‍മയെ വളഞ്ഞ പ്രവര്‍ത്തകര്‍ മുടി പിടിച്ച് വലിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഒരാള്‍ തന്നെ വലിച്ചിഴച്ചുവെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. പ്രിയ വര്‍മയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് അറസ്റ്റ്.
വനിത ഡെപ്യൂട്ടി കളക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment