ബസില്‍ നിന്ന് വിണ് ഗുരുതര പരിക്കേറ്റ വൃദ്ധ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  ബസില്‍ നിന്ന് വിണ് ഗുരുതര പരിക്കേറ്റ വൃദ്ധ മരിച്ചു. കോട്ടയം വെള്ളൂര്‍ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാന്‍ (85) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച മണര്‍ക്കാട് പള്ളി കവലക്ക് സമീപമാണ് അപകടമുണ്ടായത്. വീട്ടിലേക്ക് മടങ്ങുന്നതിനായി കോട്ടയം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ബസിന്റെ  ആദ്യ വാതില്‍പടിയില്‍ കയറുമ്പോഴേയ്ക്കു  കണ്ടക്ടര്‍ ബെല്ലടിക്കുകയും  വൃദ്ധ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

റോഡില്‍ വീണ അന്നമ്മയുടെ രണ്ട് കാലുകളിലൂടെ ബസിന്റെ  പിന്‍ചക്രം കയറിയിറങ്ങി. കൂടാതെ ഇടുപ്പെല്ലിനും പരിക്കേല്‍ക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അന്നമ്മയുടെ വലതുകാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ജീവനക്കാരുടെ അശ്രദ്ധയാണ് അപകട കാരണമെന്ന കണ്ടെത്തലിന്റെ  അടിസ്ഥാനത്തില്‍ ബസ് പിടിച്ചെടുത്തിരുന്നു. വൃദ്ധ മരണപ്പെട്ടതോടെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കും കേസെടുക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...