30 വർഷം ശബരിമലയിൽ ഡ്യൂട്ടി ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : 30 വർഷം ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്. 2026 ജനുവരിയിൽ വിരമിക്കുന്ന കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകിയത്. എഡിജിപി എസ് ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി. ജീവിതത്തിലെ വലിയ കാലയളവ് പോലീസിൽ ജോലി ചെയ്തശേഷം അയ്യപ്പ സന്നിധിയിൽ നിന്ന് വിരമിക്കാൻ അവസരം ലഭിച്ചത് അനുഗ്രഹമാണെന്ന് മധുസൂദനൻ പറഞ്ഞു.

1995-ൽ കെ എ പി 4 ബറ്റാലിയനിൽ പോലീസുകാരനായി പ്രവേശിച്ചതു മുതൽ മധുസൂദനൻ ശബരിമലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2026 ജനുവരി 31 വരെയാണ് സർവീസ് കാലയളവ്. കൊടിമരത്തിന് സമീപം നടന്ന ചടങ്ങിൽ കാസർകോട് ജില്ലയിൽ നിന്നുള്ള ഡിവൈഎസ്പി ടി ഉത്തംദാസ്, ഇൻസ്പെക്ടർമാരായ കെ പി സുധീഷ് കുമാർ, ജിജേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...