സുബൈര്‍ വധക്കേസില്‍ 5 പ്രതികളെ തിരിച്ചറിഞ്ഞു ; അറസ്റ്റ് ഉടനെന്ന് എഡിജിപി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കൊലപാതക കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ. സുബൈര്‍ വധത്തില്‍ 3 പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ശ്രീനിവാസനെ കൊലപ്പെടുത്തിയ 6 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ആര്‍എസ്എസ് – ബിജെപി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികളെയും തിരിച്ചറിഞ്ഞതായി വിജയ് സാഖറെ പറഞ്ഞു.

ഇവര്‍ക്ക് ആര്‍എസ്എസ് – ബിജെപി ബന്ധമുണ്ട്. ഇതില്‍ 3 പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ശ്രീനിവാസന്‍ കൊലക്കേസില്‍ 6 പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ബന്ധമുള്ള പ്രതികളെ കണ്ടെത്താന്‍ 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഗൂഢാലോചനയും പോലീസ് അന്വേഷിക്കും. കൊലയ്ക്ക് ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീക്ക് കേസുമായി ബന്ധമില്ലെന്നും എഡിജിപി പറഞ്ഞു. അതേസമയം പോലീസിലെ ഇന്റലിജന്‍സ് സംവിധാനം പരാജയമാണെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. പോലീസിലെ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...