സുബ്രഹ്‌മണ്യ സ്വാമി തൃണമൂലിലേക്കോ? മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാഷ്ട്രീയ അഭ്യൂഹങ്ങൾ സൃഷ്ടിച്ച് മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യ സ്വാമി ഇന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കാണും. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിനെത്തിയ മമതയെ വൈകീട്ട് 3.30 ഓടെ സ്വാമി കാണുമെന്നാണ് റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസ് തന്നെയാണ് മമത – സ്വാമി കൂടിക്കാഴ്ച ഔദ്യോഗികമായി അറിയിച്ചത്.

മോദി സർക്കാരിന്റെ സാമ്പത്തിക – വിദേശ നയങ്ങളിൽ സ്ഥിരം വിമർശകനായ സുബ്രഹ്മണ്യ സ്വാമിയെ ഇയ്യിടെ നടന്ന സംഘടനാ പുനഃസംഘടനത്തിൽ ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്റർ ബയോയിൽ നിന്ന് ബിജെപി എന്നത് സ്വാമി ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വാമി – മമത കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രധാന്യം ഏറുന്നത്. ഹരിയാന മുൻ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവറും മുൻ എംപി കീർത്തി ആസാദും കഴിഞ്ഞ ദിവസം തൃണമൂലിൽ ചേർന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...