Friday, April 26, 2024 2:42 pm

സമ്മിശ്ര കൃഷിയിൽ വിജയം കൊയ്ത് ഹംസ

For full experience, Download our mobile application:
Get it on Google Play

കല്ലടിക്കോട് : 32 വർഷത്തെ അബൂദബിയിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ തച്ചമ്പാറ മുള്ളത്ത് പാറ പറമ്പിൽപീടിക ഹംസയുടെ സമ്മിശ്ര കൃഷിരീതി വിജയഗാഥ രചിക്കുകയാണ്. തെങ്ങ്, കമുക്, വാഴ, മരച്ചീനി എന്നിവയാണ് ആദ്യം കൃഷി ചെയ്തിരുന്നത്. പുതിയ ഫല, ഔഷധ സസ്യങ്ങൾ കണ്ടെത്തി കൊണ്ടുവന്ന് നട്ട് വളർത്തുന്നതും ശീലമാക്കി. ഇടവിളയായി തേനീച്ച കൃഷിയും സ്വീകരിച്ചു.

സത്യമംഗലത്ത് നിന്ന് മണ്ണിര കൊണ്ടുവന്ന് കൃഷിവകുപ്പിെൻറ സഹകരണത്തോടെ തുടങ്ങിയ മണ്ണിര നിർമാണ യൂനിറ്റ് ജില്ലയിലെ ആദ്യ സംരംഭമായിരുന്നു. മണ്ണിര ആവശ്യക്കാർക്ക് നൽകുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ബയോഗ്യാസ് നിർമാണത്തിനും സംവിധാനമൊരുക്കി. സ്വന്തമായി ജൈവവളം നിർമിച്ച് കൃഷിയിടത്തിൽ ഉപയോഗിക്കുന്നു. നാനാതരം ഔഷധസസ്യങ്ങൾ, നോനി, റംബുട്ടാൻ, മാംഗോസ്റ്റിൻ, ഫാഷൻ ഫ്രൂട്ട്, വിവിധയിനം പ്ലാവ് എന്നിവയും ഹംസയുടെ കൃഷിയിടത്തിലുണ്ട്. എട്ട് മാസങ്ങൾക്ക് മുമ്പ് ഫിഷറീസ് വകുപ്പിെൻറ സഹായത്തോടെ കുളത്തിലും 1.2 ലക്ഷം ലിറ്റർ വെള്ളം നിറക്കുന്ന സംഭരണികളിലും മത്സ്യം വളർത്തലും ആരംഭിച്ചിരുന്നു. പിതാവ് മുഹമ്മദിൽ നിന്നാണ് ഹംസ കൃഷി പഠിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി നിയോജക മണ്ഡലത്തിൽ 85648 പേര്...

0
റാന്നി : വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി...

കോഴിക്കോട് കക്കാടംപൊയിലിൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു

0
കോഴിക്കോട് : കക്കാടംപൊയിലിൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന്...

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

0
മ​ട്ട​ന്നൂ​ര്‍: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ മൂന്ന് പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ട്ട​ന്നൂ​ര്‍...