പ്രമേഹ രോ​ഗികൾക്ക് സീതപ്പഴം കഴിക്കാമോ ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

For full experience, Download our mobile application:
Get it on Google Play

രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ് കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ സീതപ്പഴം. ഇതിൽ വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കസ്റ്റാർഡ് ആപ്പിളിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. മധുരം ധാരാളമായി അടങ്ങിയതിനാൽ പ്രമേഹമുള്ളവർ കസ്റ്റാർഡ് ആപ്പിൾ ഒഴിവാക്കാറുണ്ടെണ്ടന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ പറയുന്നു.

എന്നാൽ പ്രമേഹരോ​ഗികൾ സീതപ്പഴം ഒഴിവാക്കേണ്ടതില്ലെന്നാണ് അവർ പറയുന്നത്. കാരണം ഇതിൽ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണെന്നും റുജുത പറഞ്ഞു. ഇരുമ്പിന്റെ നല്ല ഉറവിടമാണ് സീതപ്പഴം. ക്ഷീണം, ‌വിളർച്ച എന്നിവ തടയാനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. മാനസികാവസ്ഥ മികച്ചതാക്കി മാറ്റാൻ ഏറ്റവും സഹായിക്കുന്ന പഴങ്ങളിലൊന്നാണ് സീതപ്പഴം.

തലച്ചോറിലെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ പുനർ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു കൊണ്ട് ഇത് മാനസികാവസ്ഥയെ മികവുറ്റതാക്കി മാറ്റുന്നു. മാത്രമല്ല സീതപ്പഴം കഴിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേർത്ത വരകളെയും പാടുകളെയും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളെയും കുറയ്ക്കുന്നതിന് സഹായിക്കുന്നതായും റുജുത പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...