ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്ന് സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നും ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിയന്തിര സാഹചര്യം എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

പാരിസ്ഥിതിക പഠനം നടത്താതെയാണ് വരള്‍ച്ചാ സാധ്യതയുള്ള പാലക്കാട് കോടികണക്കിന് ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന ഡിസ്റ്റലിലറി സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. നേരത്തെയും പിണറായി സര്‍ക്കാര്‍ ബ്രൂവറിയും ഡിസ്റ്റലിലറിയും രഹസ്യമായി അനുവദിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് യൂട്ടേണടിച്ചുവെന്നും സുധാകരൻ വിവരിച്ചു. ലഹരി ഉപയോഗത്തെ ന്യായീകരിക്കുകയും എക്‌സൈസ് നടപടിയെ വിമര്‍ശിക്കുകയും ചെയ്യുന്ന മന്ത്രി ഉള്‍പ്പെടുന്ന പിണറായി മന്ത്രിസഭയുടെ ലഹരി വ്യാപനത്തിന് വേഗം നല്‍കുന്ന ഈ തീരുമാനത്തില്‍ അത്ഭുതപ്പെടാനില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ തന്നെ ലഹരിയെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്രാന്റ് അംബാസിഡര്‍മാരായിട്ടാണ് പിണറായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുന്നത്. മദ്യവര്‍ജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ ശേഷം മദ്യലോബിയുടെ പണം കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ് സിപിഎം.സാമൂഹ്യ വിപത്തായ ലഹരി ഉപയോഗത്തെ സാമ്പത്തിക ലാഭത്തിന് വേണ്ടി പിണറായി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...