സ്യൂയസ് ജീവനക്കാർ വൈപ്പിൻ ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് കൊച്ചിയിലെ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുന്ന പ്രമുഖ ആഗോള കമ്പനിയായ SUEZ-ന്റെ നേതൃത്വത്തിൽ വൈപ്പിൻ ബീച്ചിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ‘പ്ലാസ്റ്റിക് ഫ്രീ ജൂലൈ 2026’ ആചരണത്തിന്റെ ഭാഗമായാണ് SUEZ കൊച്ചി റീജിയണൽ ഓഫീസ് ഈ പരിപാടി സംഘടിപ്പിച്ചത്. ജലാശയങ്ങളും തീരപ്രദേശങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നിവയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.

SUEZ ജീവനക്കാർ സന്നദ്ധരായി ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകുകയും, ബീച്ചിൽ നിക്ഷേപിക്കപ്പെട്ടിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തോടും സമൂഹത്തിന്റെ ക്ഷേമത്തോടുമുള്ള SUEZ-ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ശുചീകരണ യജ്ഞം സംഘടിപ്പിച്ചതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഭാവിയിലും ഇത്തരം സാമൂഹിക-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കമ്പനി തുടർന്നും നടപ്പിലാക്കുമെന്നും അവർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...