രാജ്യത്ത് ഏറ്റവുംകൂടുതല്‍ ആത്മഹത്യ നടക്കുന്നത് കൊല്ലം ജില്ലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുടുംബപ്രശ്നങ്ങള്‍ കേരളത്തില്‍ ആത്മഹത്യാ നിരക്ക് ഉയര്‍ത്തുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍. ജനസംഖ്യാനുപാതികമായ ആത്മഹത്യാ കണക്കില്‍ രാജ്യത്ത് അഞ്ചാമതുളള സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം ജീവനൊടുക്കിയത് ഒമ്പതിനായിരത്തി അഞ്ഞൂറിലേറെപ്പേര്‍. രാജ്യത്ത് ആത്മഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്നത് കൊല്ലം നഗരത്തിലെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ആത്മഹത്യാനിരക്കില്‍ 12 ശതമാനമാണ് വര്‍ധനയെന്ന ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടലുണ്ടാക്കുന്നത്. 2019 – 2020ല്‍ 8500 പേരാണ് ജീവനൊടുക്കിയത്. 2020–21 ല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 9549 ആയി ഉയര്‍ന്നു. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാമതുണ്ട് കേരളം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന നഗരം കൊല്ലമാണ്. ജീവനൊടുക്കിയ സ്ത്രീകളില്‍ അമ്പത് ശതമാനത്തിലേറെ വീട്ടമ്മമാരാണ്. കുടുംബപ്രശ്നങ്ങളാണ് പ്രധാന കാരണം. കുടുംബപ്രശ്നങ്ങള്‍ 4552 പേരുടെ ജീവനെടുത്തു. ശാരീരിക മാനസിക രോഗങ്ങള്‍ 2006 പേരെയും തൊഴിലില്ലായ്മ 1654 പേരെയും ആത്മഹത്യയിലേയ്ക്ക് നയിച്ചു. ലഹരി ഉപയോഗം , പ്രണയം , കടബാധ്യത തുടങ്ങിയവും കാരണങ്ങളാണ്. മാനസികാരോഗ്യ സാക്ഷരത വിദ്യാഭ്യാസത്തോടൊപ്പം നല്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...