പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ ; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം: പള്ളിച്ചലിലെ പത്താം ക്ലാസ് വിദ്യാർഥി ആരതി ജീവനൊടുക്കാന്‍ കാരണം അധ്യാപികയുടെ മാനസിക പീഡനമെന്ന് കുടുംബം. നിസാര കാര്യങ്ങൾക്ക് പോലും അധ്യാപിക കുട്ടിയെ ദ്രോഹിച്ചിരുന്നതായി അമ്മ പറയുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി/എസ്.ടി കമ്മീഷൻ റിപ്പോർട്ട് തേടി. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്ന ആരതി ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് മരിച്ചു. ഒമ്പതാം ക്ലാസ് മുതൽ അധ്യാപിക ആരതിയെ മാനസികമായി അധിക്ഷേപിച്ചുവെന്നാണ് അമ്മയുടെ ആരോപണം.

ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിന് തൊട്ടു മുൻപ് നരുവാംമൂട് പോലീസ് സ്റ്റേഷനിൽ വിളിച്ച് ആരതി പരാതി പറഞ്ഞിരുന്നു. പിന്നാലെ അമ്മയെ വിളിച്ച പോലീസ് സ്കൂൾ അധികൃതരുമായി സംസാരിക്കാനാണ് നിർദേശിച്ചത്. നരുവാംമൂട് പോലീസിനോട് ആരതിക്ക് അധ്യാപകരിൽ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞെങ്കിലും ചോദിച്ചതിന് മാത്രം മറുപടി നൽകിയാൽ മതിയെന്നായിരുന്നു പ്രതികരണമെന്ന് ആരതിയുടെ സഹോദരി പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...