പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പോലീസുകാരനെതിരെ പരാതിയുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അയല്‍വാസിയായ പോലീസുകാരനെതിരെ പരാതി. തിരുവനന്തപുരം മൈലക്കര സ്വദേശി തസ്ലീമ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യക്ക് കാരണം അയല്‍വാസിയായ പോലീസുകാരന്‍ അഖില്‍ അസഭ്യം പറഞ്ഞതുകൊണ്ടാണെന്ന് കുടുംബം ആരോപിക്കുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില്‍ നിരന്തരം സമീപിച്ചിരുന്നതായും കുടുംബം പറയുന്നു. എസ്‌എപി ക്യാമ്പിലെ സിപിഓ അഖിലിനെതിരെ തസ്ലീമയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

‘എന്റെ മോളുടെ മരണത്തിന് കാരണം അഖിലും അച്ഛന്‍ സൈമണുമാണ്’- തസ്ലീമയുടെ അമ്മ പറയുന്നു. തന്നെ ഒരുപാട് വേദനിപ്പിക്കുന്ന വാക്കുകള്‍ അഖില്‍ പറഞ്ഞുവെന്ന് തസ്ലീമ പരാതി പറഞ്ഞിരുന്നതായി അച്ഛനും പറഞ്ഞു. മൈലക്കര സ്വദേശികളായ ബഷീര്‍ ഷീല ദമ്പതികളുടെ മകളായ തസ്ലീമ കഴിഞ്ഞ ദിവസമാണ് വീടിന്റെ ബാത്രൂമില്‍ തൂങ്ങി മരിച്ചത്. തസ്ലീമയെ അഖില്‍ നിരന്തരം വിവാഹാഭ്യര്‍ത്ഥനയുമായി ശല്യം ചെയ്യുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അഖിലിന്റെ കുടുംബത്തിന് വിവാഹവുമായി താത്പര്യം ഇല്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...