ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടന്നിട്ടും മുഴുവൻ പ്രതികളിലേക്ക് എത്തിയിട്ടില്ലെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടന്നിട്ടും മുഴുവൻ പ്രതികളിലേക്ക് എത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇനിയും ഉന്നതന്മാർ ഇതിൽ പ്രതികളാകേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു. ഏത് ഏജൻസി അന്വേഷിക്കുന്നതിനും കോൺഗ്രസ് എതിരല്ല. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. എസ്ഐടി അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയില്ല. മുൻ ദേവസ്വം മന്ത്രിമാരെയും പ്രസിഡന്റുമാരെയും ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കാര്യങ്ങൾ സമ്മതിക്കേണ്ടി വരും. കടകംപള്ളിക്ക് ഓർമ്മക്കുറവല്ലെന്നും മറയ്ക്കാൻ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സജി ചെറിയാന്റെ ഖേദപ്രകടനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വാർത്താക്കുറിപ്പ് മതിയാവില്ലെന്നും പാർട്ടിയും സർക്കാരും നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സജി ചെറിയാനെ പാർട്ടി സംരക്ഷിക്കുകയാണ്. കേരളത്തിന്റെ സാംസ്കാരിക മന്ത്രി വർഗീയതയ്ക്ക് തീ കൊളുത്തുകയാണ്. നേരത്തെ ഭരണഘടനയെ അവഹേളിച്ച മന്ത്രിയാണ്. കേരളത്തിലെ സാംസ്കാരിക തനിമയെയാണ് മന്ത്രിയായ സജി ചെറിയാൻ ചോദ്യം ചെയ്തത്. സജി ചെറിയാൻ വിഷയം നിയമസഭയ്ക്ക് അകത്തും പുറത്തും ഉയർത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....