കണ്ണൂര്‍: വയനാട് ഫണ്ട് വിവാദം ഗുണം ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല കൊള്ളയും കൂടുതല്‍ ചര്‍ച്ചയായെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ വീട് നിര്‍മാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. വയനാട്ടിലെ കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ ഗൃഹ പ്രവേശനത്തിന് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. വയനാട്ടിലെ ഗൃഹപ്രവേശനത്തിന് വിളിക്കാം. തിരക്കുണ്ടാക്കണ്ട. എത്രയും വേഗം വീട് പണി പൂര്‍ത്തിയാക്കും. നിങ്ങളുടെ ആരുടെയും ശമ്പളത്തില്‍ നിന്ന് പണം തരണ്ട. ഫണ്ട് കളക്ഷനെ ഓര്‍ത്ത് കരയണ്ട. സര്‍ക്കാരിന്റെ പൊതു ഖജനാവിലെ ഫണ്ടും ശബരിമലയിലെ ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണവും അയ്യപ്പസംഗമത്തിന്റെ പേരിലുള്ള കളക്ഷന്‍ ഫണ്ടും കട്ടവരെ കുറിച്ച് ബേജാറായാല്‍ മതി. ഞങ്ങളുടെ ഫണ്ടിനെ കുറിച്ച് ബേജാറാവേണ്ട- സണ്ണി ജോസഫ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























