സംസ്ഥാനത്ത് ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു. ഇന്ന് മുതൽ ഉപകരണ വിതരണം നിർത്തിവെക്കുന്നതായി വിതരണക്കാർ അറിയിച്ചു. ആഗസ്ത് വരെയുള്ള കുടിശ്ശിക നൽകുമെന്ന ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് വിതരണക്കാർ പറയുന്നു. നിലവിൽ 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. 18 മാസത്തെ കുടിശ്ശികയാണ് വിതരണക്കാര്‍ക്ക് കിട്ടാനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആഗസ്റ്റ് വരെയുള്ള കുടിശ്ശിക തന്ന് തീര്‍ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഇത് പാലിക്കാതായതോടെയാണ് സെപ്റ്റംബർ 1 മുതൽ സംസ്ഥാനത്തൊട്ടാകെ ആൻജിയോപ്ലാസ്റ്റി ,ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിർത്തുന്നതെന്ന് വിതരണക്കാരുടെ സംഘടാന പ്രതിനിധികള്‍ വ്യക്തമാക്കി. ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളില്ലത്തിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയശസ്ത്ക്രിയ നിർത്തിവെച്ചിരുന്നു. ഉപകരണ വിതരക്കാർക്ക് നൽകാൻ കാരുണ്യഫണ്ടിൽ നിന്ന് അടിയന്തരമായി രണ്ട് കോടി രൂപ കൈമാറുമെന്ന്ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ രണ്ടു കോടി കിട്ടിയതുകൊണ്ട് പ്രതിസന്ധി തീരില്ലെന്നും വിതരണക്കാര്‍ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൂക്ക് പൊത്തി തലസ്ഥാനം , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യകൂമ്പാരമായി മാറിയെന്ന് പരാതികളുയരുന്ന...

പത്ത് വര്‍ഷത്തിനു ശേഷം സംസ്ഥാന ഭരണം കിട്ടി : കോന്നി കോണ്‍ഗ്രസില്‍ തല വെട്ടലും...

0
കോന്നി : കോന്നി നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്...

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട പ്രമുഖ ടെക് കമ്പനിയായ ടാൽറോപ്പിനെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളുമായി ജീവനക്കാരും...

0
കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട പ്രമുഖ ടെക്-ഇക്കോസിസ്റ്റം കമ്പനിയായ ടാൽറോപ്പിനെതിരെ ഗുരുതരമായ...

യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ ഫലമാണെന്ന് ശ്രീനാദേവിക്കുഞ്ഞമ്മ

0
പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ...