തിരുവനന്തപുരം : സപ്ലൈകോയില്‍ കൂടുതൽ ഉല്‍പ്പന്നങ്ങള്‍ സബ്സിഡി നിരക്കിൽ നൽകുന്ന കാര്യം പരിഗണനയിൽ. ഒരു സബ്സിഡി ഉല്‍പ്പന്നം ലഭ്യമാകാത്തപ്പോൾ സബ്സിഡി നിരക്കിൽ മറ്റൊരു ഇനം നൽകാനുള്ള സാധ്യതയാണ് തേടുന്നത്. വില വർധനക്കെതിരായ വിമർശനങ്ങൾ തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. പുതിയ വിപണന മേഖലകൾ തേടാനും സപ്ലൈകോ ആലോചിക്കുകയാണ്. നിലവിൽ 13 സാധനങ്ങൾക്കാണ് സപ്ലെെകോ സബ്സിഡി നൽകുന്നത്. ബാധ്യത നികത്താൻ പുതിയ വിപണന മേഖല തേടാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്. കൂടുതൽ പെട്രോൾ പമ്പുകളും മെഡിക്കൽ ഷോപ്പുകളും തുറക്കുന്നത് പരിഗണനയിലുണ്ട്. നവകേരള സദസിന് ശേഷം മാത്രമേ സംസ്ഥാനത്ത് സബ്സിഡി നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വർധിക്കൂ എന്നാണ് സൂചന.
നവകേരളസദസ് സംഘടിപ്പിക്കുന്ന ഘട്ടത്തിൽ അവശ്യസാധനങ്ങളുടെ വിലകൂട്ടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. ചെറുപയർ, ഉഴുന്ന്, കടല, തുവരപരിപ്പ്, മുളക്, മല്ലി, വന്‍പയര്‍, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സാധനങ്ങള്‍ക്ക് വില കൂടും. ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോള്‍ വിലകൂട്ടുന്നത്. എന്നാല്‍ വില കൂട്ടലല്ല സബ്സിഡി പരിഷ്കരണമാണ് നടപ്പിലാക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ തന്നെ സാധനങ്ങള്‍ ലഭ്യമാക്കും. മാര്‍ക്കറ്റിലെ വിലവര്‍ധന ഫലപ്രദമായി പിടിച്ചു നിര്‍ത്തുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍ ഇങ്ങനെ ഫലപ്രദമായി വിപണിയില്‍ ഇടപെടുന്ന സ്ഥാപനമായി സപ്ലൈകോയ്ക്ക് നിലനില്‍ക്കണമെങ്കില്‍ കാലോചിതമായ ചില പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























