സപ്ലൈകോ ഓണകിറ്റ് വിവാദത്തിൽ ; സാധനങ്ങളുടെ വില കൂട്ടി ബില്ലടിക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗജന്യകിറ്റില്‍ നല്‍കുന്ന സാധനങ്ങള്‍ക്കു വാങ്ങിയ വിലയേക്കാള്‍ ഇരുപത് ശതമാനം വരെ വിലകൂട്ടി ബില്ലടിക്കണമെന്ന് ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോയുടെ നിര്‍ദേശം. കിറ്റിന്റെ മറവില്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ വേണ്ടിയാണിതെന്നാണ് ആക്ഷേപം. എന്നാല്‍ അധിക ചെലവ് കണ്ടെത്താനാണ് ബില്ലില്‍ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

ഒരുകിലോ ശര്‍ക്കരയ്ക്ക് കണക്കാക്കിയിരിക്കുന്ന വില 83 രൂപയാണ്. കഴിഞ്ഞ ദിവസം കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കയുടെ പായ്ക്കറ്റിലെ എംആര്‍പിയും 83 രൂപ. എന്നാല്‍ 50 രൂപയ്ക്കാണ് സപ്ലൈകോ ശര്‍ക്കര വാങ്ങിയതെന്ന് ടെന്‍ഡര്‍ രേഖകള്‍ വെളിപ്പെടുത്തുന്നു. പക്ഷേ ആ വില ബില്ലില്‍ രേഖപ്പെടുത്തരുതെന്നാണ് മാര്‍ക്കറ്റിങ് മാനേജരുടെ നിര്‍ദേശം. പകരം വാങ്ങിയ വിലയുടെ പതിനൊന്ന് ശതമാനം മാര്‍ജിന്‍ കൂടി ഇട്ടേ ബില്ലടിക്കാവൂ.

അതായത് ശര്‍ക്കരയുടെ വില്‍പന വില 55 രൂപയായിരിക്കണം ബില്ലില്‍. ഇങ്ങനെ ബില്ലടിച്ചാല്‍ 88 ലക്ഷം കിലോ ശര്‍ക്കരയ്ക്ക് സപ്ലൈകോയ്ക്ക് അധികമായി കിട്ടുന്നത് 4.45 കോടിയോളം രൂപ. പപ്പടം, വെര്‍മിസില്ലി, തുണിസഞ്ചി എന്നിവയ്ക്കും 20 ശതമാനം വരെ മാര്‍ജിന്‍ ഈടാക്കണമെന്നാണ് ആവശ്യം. പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ കിറ്റിന് ചെലവായ തുക അതേപടി സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ എന്തിനാണ് സപ്ലൈകോ അധികലാഭം ഈടാക്കുന്നതെന്നാണ് സംശയം.

ഇക്കാര്യത്തില്‍ സപ്ലൈകോയുടെ വിശദീകരണം ഇവയാണ് –കിറ്റ് റേഷന്‍ കടകളിലേക്ക് എത്തിക്കുന്നതിന്റ അടക്കമുള്ള അധിക ചെലവ് സപ്ലൈകോയാണ് വഹിക്കേണ്ടത്. മാത്രമല്ല, ബാക്കിവരുന്ന കിറ്റിലെ സാധനങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി പിന്നീട് വിറ്റഴിക്കണമെങ്കില്‍ വില്‍പന വില മുന്‍കൂട്ടി രേഖപ്പെടുത്തിയേ പറ്റൂ. ഈ രണ്ട് കാരണങ്ങളാലാണ് വില കൂട്ടി അടിക്കുന്നതെന്നും അല്ലാതെ ലാഭമെടുക്കാനല്ലെന്നും സപ്ലൈകോ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...