ഓണക്കാലത്ത് 385 കോടിയുടെ വിറ്റുവരവുമായി സപ്ലൈകോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണക്കാലത്ത് 385 കോടിയുടെ വിറ്റുവരവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള വിറ്റുവരവാണിത്. സബ്‌സിഡി ഉത്പന്നങ്ങളുടെ വിറ്റുവരവ് 180 കോടിയും സബ്‌സിഡി ഇതര ഇനങ്ങളുടേത് 205 കോടിയുമാണ്. ജില്ലാ ഓണം ഫെയറുകള്‍ തുടങ്ങിയ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള വിറ്റുവരവ് 194 കോടി രൂപയാണ്. ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 5.12 കോടി രൂപയുമാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയില്‍ വില്‍പന എത്തിയത് ഓഗസ്റ്റ് 27-നായിരുന്നു.

ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വില്‍പന റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഓഗസ്റ്റ് 29-ന് വില്‍പന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബര്‍ ഒന്നിന് 22.2 കോടിയും 2-ന് 24.99 കോടിയും 3-ന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബര്‍ മൂന്ന് വരെ 1.19 ലക്ഷം ക്വിന്റല്‍ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റര്‍ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റര്‍ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെയും വിറ്റുവരവുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...