രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു – ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിന് സമീപിക്കാം ; സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിന്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

ഇതൊരു കൊളോണിയൽ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹർജിക്കാരിൽ എത്ര പേർ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിൽ കഴിയുന്നുണ്ടെന്ന ചോദ്യത്തിന് ഒരാൾ എന്നായിരുന്നു മറുപടി. രാജ്യദ്രോഹക്കുറ്റം ചുമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പോലീസിനെ വിലക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ ഇത് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. 162 വർഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളിൽ നിന്നായി 800 പേർ ജയിലിൽ കഴിയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...