സ്‌പൈനൽ മസ്‌കുലാർ അട്രോഫി ചികിത്സയ്‌ക്ക്‌ കുറഞ്ഞ ചെലവിൽ മരുന്ന്‌ ലഭ്യമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: അപൂർവ്വരോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ചികിത്സയ്‌ക്ക്‌ കുറഞ്ഞ ചെലവിൽ മരുന്ന്‌ ലഭ്യമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി. എസ്‌എംഎ പോലെയുള്ള അപൂർവ്വ രോഗബാധിതരായ ആയിരക്കണക്കിന്‌ ആൾക്കാർ രാജ്യത്തുണ്ട്‌. അവർക്ക്‌ വേണ്ടി മരുന്ന്‌ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട്‌ ചർച്ചകൾ നടത്താൻ ശ്രമിക്കണം. ആവശ്യമെങ്കിൽ അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു. കൂടാതെ എസ്‌എംഎ ചികിത്സയ്‌ക്ക്‌ ആവശ്യമായ 18 ലക്ഷം വില വരുന്ന മരുന്ന്‌ കേന്ദ്രസർക്കാർ സംഭരിക്കണമെന്ന കേരളാഹൈക്കോടതിയുടെ ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവിനും അത്‌ ശരിവെച്ച ഡിവിഷൻബെഞ്ച്‌ ഉത്തരവിനും എതിരെ കേന്ദ്രസർക്കാർ ഫയൽ ചെയ്‌ത അപ്പീലിലാണ്‌ സുപ്രീംകോടതി ഇടപെടൽ. ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികൾക്ക്‌ നോട്ടീസും അയച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...