വഴക്ക് പറയുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വഴക്ക് പറയുന്നത് ന്യൂ ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ തമിഴ്‌നാട്ടിലെ സ്കൂ‌ൾ ഹോസ്റ്റൽ ഇൻ ചാർജിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ജീവനക്കാരൻ വഴക്ക് പറഞ്ഞതിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. ഇതിനെതിരെ ജീവനക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ കോടതി തള്ളി. തുടർന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. സ്കൂളും ഹോസ്റ്റലും നോക്കി നടത്തുന്നയാൾ എന്ന നിലയിൽ മരിച്ചയാൾ കുറ്റകൃത്യം ആവർത്തിരിക്കാനാണ് വഴക്ക് പറഞ്ഞത്.

ഹോസ്റ്റലിൽ സമാധാനം ഉറപ്പാക്കേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മറ്റൊരു വിദ്യാർഥി നൽകിയ പരാതിയെ തുടർന്നാണ് ജീവനക്കാരൻ വഴക്ക് പറഞ്ഞത്. ആ പരാതിയിൽ സ്വീകരിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണത്. എന്നാൽ വഴക്ക് പറയുന്നത് ഇത്ര വലിയ ദുരന്തമായി മാറുമെന്ന് ഒരാൾക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഐപിസി 306 ( ആത്മഹത്യ പ്രേരണ), ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 174 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ പ്രതിയ്ക്കെതിരെ ചുമത്തിയ സെക്ഷൻ 306 റദ്ദാക്കുന്നതായി കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...