സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ല ; ബഫര്‍സോണില്‍ സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് ബഫര്‍സോണില്‍ സുപ്രീം കോടതി. ഇളവ് തേടി കേരളം അടക്കം സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജയിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജയില്‍ സുപ്രീം കോടതിയില്‍ വാദം നാളെയും തുടരും. അമിക്കസ് ക്യൂറിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദമാണ് സുപ്രീം കോടതി ഇന്ന് കേട്ടത്. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം കേരളത്തിലേതുള്‍പ്പെടെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കുമുള്ള ബഫര്‍ സോണ്‍ നിബന്ധനകളില്‍ ഇളവ് അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സുപ്രീം കോടതി നേരത്തെ വാക്കാല്‍ സൂചിപ്പിച്ചിരുന്നു. ബഫര്‍ സോണുകള്‍ക്കു കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ച് കഴിഞ്ഞ ജൂണില്‍ നല്‍കിയ വിധി നിലവിലുള്ള കരട് വിജ്ഞാപനങ്ങള്‍ക്കു ബാധകമാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...