‘കുട്ടികളാണ്, ജാഗ്രത വേണം’ ; സ്കൂൾ തുറക്കാൻ സർക്കാരുകളെ നിർബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണം. ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ച കോടതി, കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. ദില്ലിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് സ്കൂൾ തുറക്കുന്നതിൽ നിർദ്ദേശം നൽകണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...