ന്യൂഡൽഹി: വിവാഹമോചനവുമായി ബന്ധപ്പെട്ട് മുൻ ഭർത്താവിനെയും ഭർതൃപിതാവിനെയും കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രിംകോടതി. നിലവിലുള്ള കേസുകളെല്ലാം റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. വ്യാജ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തതിനെത്തുടർന്ന് മുൻ ഭർത്താവിനും ഭർതൃവീട്ടുകാർക്കും നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് നിരുപാധികമായി പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. 2018 മുതൽ വേർപിരിഞ്ഞ് താമസിക്കുന്ന ഇവരുടെ വിവാഹമോചനം ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെയും ജസ്റ്റിസ് എ.ജി. മാസിഹിന്റെയും ബെഞ്ച് ശരിവെച്ചു. മകൾ അമ്മയോടൊപ്പം താമസിക്കണമെന്നും ഭർത്താവിനും കുടുംബാംഗങ്ങൾക്കും അവരെ കാണാൻ അവസരമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടർന്ന് മുൻഭർത്താവിന് 109 ദിവസവും പിതാവിന് 103 ദിവസവും ജയിലിൽ കിടക്കേണ്ടി വന്നതായി കോടതി വിധിയിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























