പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ദളിത് ഹിന്ദുക്കൾക്ക് പൗരത്വം മാത്രം നൽകിയാൽ പോരെന്നും വീടും നൽകണമെന്നും സുപ്രീം കോടതി നിർദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ദളിത് ഹിന്ദുക്കൾക്ക് പൗരത്വം മാത്രം നൽകിയാൽ പോരെന്നും വീടും നൽകണമെന്നും സുപ്രീം കോടതി നിർദേശം. നിലവിൽ ഇന്ത്യൻ പൗരത്വം നേടിയ പാകിസ്ഥാനിൽ നിന്ന് ദളിത് ഹിന്ദുക്കൾ നേരിടുന്ന പ്രയാസം പരിഗണിച്ചാണ് നിർദേശം. ദില്ലിയിൽ ഇവർക്ക് മാന്യമായ പാർപ്പിട സൗകര്യം ഒരുക്കാൻ ഇന്ത്യയിലെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടു. ദില്ലി മജ്നു കാ തില പ്രദേശത്ത് സിഗ്നേചർ പാലത്തിന് സമീപത്ത് താമസിച്ചിരുന്ന ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതിയുടെ പരിഗണനയിലെത്തിയത്.

പൗരത്വം നൽകിയത് കൊണ്ടുമാത്രം ഇവരുടെ പ്രയാസങ്ങൾക്ക് അവസാനമാകില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സുന്ദരേശും എൻ കോടേശ്വർ സിങും കുടിയൊഴിപ്പിക്കൽ ഭീതിയിൽ നിന്ന് ഇവരെ രക്ഷിക്കാൻ മാന്യമായ പാർപ്പിട സൗകര്യം ഒരുക്കി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. വിഷയത്തിൽ ദില്ലി സർക്കാരിനോട് നാലാഴ്‌ചക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഈ കുടുംബങ്ങളെ താമസ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചുകൊണ്ടുള്ള എല്ലാ വികസന പദ്ധതികളും നിർത്തിവെക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...