സർക്കാർ – വൈസ് ചാൻസലർ തർക്കം കാരണം സാങ്കേതിക സർവകലാശാലയിലെ ജീവനക്കാർ ബുദ്ധിമുട്ടരുതെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സർക്കാർ – വൈസ് ചാൻസലർ തർക്കം കാരണം സാങ്കേതിക സർവകലാശാലയിലെ ജീവനക്കാർ ബുദ്ധിമുട്ടരുതെന്ന് സുപ്രീം കോടതി. തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് തൊഴു കൈയോടെ അഭ്യർത്ഥിക്കുകയാണെന്ന് ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് സർക്കാർ പ്രതിനിധികളെ അയക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് താത്കാലിക വൈസ് ചാൻസലർ കെ ശിവപ്രസാദ് ഹർജി നൽകിയത്. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പണം അടയ്ക്കാത്തതിനാൽ സാങ്കേതിക സർവ്വകലാശാലയിലെ ഇന്റർനെറ്റ് കണക്ഷൻ ഉടൻ വിച്ഛേദിക്കപ്പെടുമെന്ന് താത്കാലിക വിസി കെ ശിവപ്രസാദ് സുപ്രീം കോടതിയെ അറിയിച്ചു.

സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ ബജറ്റ് പാസാക്കാനാകുന്നില്ല, ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങുമെന്നും ശിവപ്രസാദിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. സർവ്വകലാശാല ഭരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന അടിയൊഴുക്കുകളും മേലൊഴുക്കുകളും തങ്ങൾക്ക് അറിയാമെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെവി വിശ്വനാഥൻ പറഞ്ഞു. സാങ്കേതിക സർവ്വകലാശാലയിൽ താത്കാലിക വൈസ് ചാൻസലർ ആയി കെ ശിവപ്രസാദിനെ ചാൻസലർ നിയമിച്ചത് ചട്ട വിരുദ്ധമായിട്ടാണെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗത്തിലേക്ക് സർക്കാർ പ്രതിനിധികളെ അയക്കുമോ എന്നതിൽ നിലപാട് തിങ്കളാഴ്ച്ച അറിയിക്കാൻ കോടതി നിർദേശിച്ചു. താൽകാലിക വിസി കെ ശിവപ്രസാദിന് വേണ്ടി മുതിർന്ന അഭിഭാഷകരായ പിഎൻ രവീന്ദ്രൻ, ജോർജ് പൂന്തോട്ടം, അഭിഭാഷകൻ പിഎസ് സുധീർ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ സികെ ശശി എന്നിവരാണ് ഹാജരായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...