മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസ് പ്രതികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു 

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബല്ജീത് സിംഗ് മാലിക്, അജയ് കുമാർ  എന്നിവർക്ക്  സുപ്രീം കോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നാല് പ്രതികൾക്ക് ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി വിശ്വനാഥൻ നൽകിയ ഹർജിയിലാണ് നടപടി. ഡൽഹി  പോലീസിനും പ്രതികൾക്കും  മറുപടി നല്കാൻ  നാലാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. 2008 സെപ്റ്റംബറിലാണ്  സൗത്ത് ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ടെലിവിഷൻ ജേണലിസ്റ്റായ സൗമ്യ വിശ്വനാഥൻ വെടിയേറ്റ് മരിച്ചത്. കവർച്ചയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഡൽഹി പോലീസ് പറഞ്ഞിരുന്നത്. ഈ വർഷം ഫെബ്രുവരി 12 ന് നാല് പേർക്കും ജീവപര്യന്തം തടവ് വിധിച്ച് മൂന്ന് മാസത്തിന് ശേഷം ഡൽഹി ഹൈക്കോടതി അവരുടെ ശിക്ഷ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ശിക്ഷ  ചോദ്യം ചെയ്തുള്ള അപ്പീലുകൾ തീർപ്പാക്കാതെ ജാമ്യം അനുവദിക്കുകയും ചെയ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...

ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...