തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ ദുരിതത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. സപ്ലൈകോയിൽ സാധനങ്ങളില്ലാത്ത സാഹചര്യമാണുള്ളത്. ഇപ്പോൾ സപ്ലെെ നോയാണുള്ളത്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം നൽകാത്തതാണ് എല്ലാത്തിനും തടസം. സർക്കാരിന് ശമ്പളവും പെൻഷനും കൊടുക്കാനാവുന്നില്ല. അതിനിടയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കേരളീയം എന്ന പേരിൽ ധൂർത്ത് നടത്തുകയാണ്. വലിയ അഴിമതി ലക്ഷ്യം വെച്ചാണ് ഇത്തരം മാമാങ്കം നടത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേരളയാത്ര നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ പിരിവിനിറങ്ങുകയാണ്. ജനങ്ങളെ ഉദ്യോഗസ്ഥരെ കൊണ്ട് കൊള്ളയടിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
മന്ത്രി മുഹമ്മദ് റിയാസ് മുസ്ലിം ടൂറിസം എന്ന പേരിൽ 94 ലക്ഷം ചിലവഴിക്കുന്നത് ധൂർത്തും വിവേചനപരവുമാണ്. ഒരു മതത്തിന്റെ മാത്രം ചരിത്രം പഠിപ്പിക്കാൻ പൊതുഖജനാവിലെ പണം ചിലവഴിക്കുന്നത് മതേതര സമൂഹത്തിൽ നല്ലതല്ല. പ്രതിപക്ഷം ഇത്തരം കാര്യങ്ങളെ അനുകൂലിക്കുകയാണ്. ഒരു ആരോപണത്തിനും സർക്കാരിന് മറുപടിയില്ല. ഒക്ടോബർ 30 ന് എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. നവംബർ 10 മുതൽ 30 വരെ 2,000 കേന്ദ്രങ്ങളിൽ എൻഡിഎ ജനപഞ്ചായത്ത് നടത്തുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























