സുരേന്ദ്രന്‍ തെറിക്കും; അപ്രതീക്ഷിത നീക്കത്തിനായി കേന്ദ്രനേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടിലും പാര്‍ട്ടി അടിക്കടി പിന്നോട്ടു പോകുന്ന അവസ്ഥയിലും രോഷംപൂണ്ട് ദേശീയനേതൃത്വം. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ ഇക്കാര്യം മറച്ചുവെച്ചില്ല. സ്വകാര്യ സന്ദര്‍ശനത്തിന് ചെന്ന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കാണാന്‍ അമിത് ഷാ വിസമ്മതിച്ചു.

ബിജെപിയുടെ വിവിധ പരിപാടികള്‍ക്കായി ഈയാഴ്ച കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി പ്രകാശ് ജാവ്ദേക്കറും നേതൃയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ഈ വിധം സംസ്ഥാന ഘടകത്തിന് മുന്നോട്ടുപോകാനാകില്ലെന്നാണ് ദേശീയനേതാക്കള്‍ നല്‍കിയിട്ടുള്ള സൂചന. വ്യാഴാഴ്ച പ്രകാശ് ജാവ്ദേക്കറും ഞായറാഴ്ച ജെ പി നദ്ദയും കൊച്ചിയിലെത്തും.

സുരേന്ദ്രനെയും സംഘത്തെയും കണ്ണടച്ച്‌ പിന്തുണയ്ക്കുന്ന പ്രഭാരി സി പി രാധാകൃഷ്ണനെ മാറ്റി പ്രകാശ് ജാവ്ദേക്കര്‍ക്ക് ചുമതല നല്‍കിയതിനു പിന്നില്‍ കൃത്യമായ അജന്‍ഡ കേന്ദ്ര നേതൃത്വത്തിനുണ്ട്. തിരുവനന്തപുരത്ത് ബിജെപി അനുഭാവികളായ പൗരപ്രമുഖരെയും മാധ്യമപ്രവര്‍ത്തകരെയും അമിത് ഷാ നേരില്‍ വിളിച്ച്‌ അഭിപ്രായം ആരാഞ്ഞു. കേരളത്തിലെ ബിജെപി വളരാത്തതിന്റെ കാരണങ്ങളാണ് ചര്‍ച്ച ചെയ്തത്. കൊച്ചിയില്‍ തന്റെ പൊതുയോഗത്തിന് ആള് കുറഞ്ഞത് ദേശീയ കോര്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദക്ഷിണേന്ത്യന്‍ കൗണ്‍സിലിനെത്തിയപ്പോഴാണ് അമിത് ഷായെ കാണാന്‍ സുരേന്ദ്രന്‍ കോവളത്തെ ഹോട്ടലില്‍ എത്തിയത്. ഏറെനേരം കാത്തിരുന്ന് മടങ്ങുകയായിരുന്നു. ആര്‍ജിസിബിയില്‍ സുരേന്ദ്രന്റെ മകന്റ അനധികൃത നിയമന വാര്‍ത്ത പുറത്തുവന്നതും അമിത് ഷായെ ചൊടിപ്പിച്ചിരുന്നു.

നേതൃമാറ്റം ഉടന്‍ വേണമെന്ന് സുരേന്ദ്രവിരുദ്ധര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച്‌ പരിചയമില്ലാത്ത ‘സ്റ്റാര്‍ പദവി’ ഉള്ളവരെ കൊണ്ടുവരാനുള്ള നീക്കത്തോട് എല്ലാ ഗ്രൂപ്പുകള്‍ക്കും വിയോജിപ്പാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. ഇപ്പോള്‍ കേരളത്തിലെത്തിയ ആര്‍എസ്‌എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതും തൃശൂരിലും ഗുരുവായൂരിലും പ്രമുഖരെ കണ്ട് ചര്‍ച്ച നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...