രാജാജി നഗറില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തത് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജാജി നഗറില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ഥലത്ത് നേരിട്ടെത്തി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. കുടുംബങ്ങളുടെ പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞു. രാജാജി നഗറിലെ 151 കുടുംബങ്ങള്‍ ഇപ്പോഴും വലിയ ദുരിതത്തില്‍ കഴിയുകയാണ്. പ്ലാസ്റ്റിക്ക് ഷീറ്റും തകരവും മേല്‍ക്കൂരയാക്കിയ വീടുകളാണ് ഇവിടെ കൂടുതലും. ഇവരുടെ പ്രശ്‌നങ്ങള്‍ സുരേഷ് ഗോപി നേരിട്ട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സഹായം എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ഉറപ്പുനല്‍കി. അരമണിക്കൂറിലേറെ രാജാജി നഗറില്‍ ചെലവിട്ട സുരേഷ് ഗോപി കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് മടങ്ങിയത്.

കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം ഈ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കണമെന്ന് രാജാജി നഗറിലെ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹമെത്തി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയത്. കേന്ദ്രനഗരവികസന മന്ത്രാലയത്തില്‍നിന്ന് പരമാവധി സഹായം ലഭ്യമാക്കുമെന്നും അതിന് കോര്‍പറേഷന്റെ സഹകരണം ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...