സിജെപിക്കെതിരെ മാധവ് സുരേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിജെപിക്കെതിരെ തുറന്നടിച്ച് നടൻ മാധവ് സുരേഷ്. “എവിടെയാണ് നിങ്ങളുടെ രക്ഷകരും ഹീറോകളും? പഞ്ചാബിൽ നടക്കുന്നതിനെക്കുറിച്ച് പാറ്റകൾ സംസാരിക്കാത്തതെന്താണ്?” എന്ന അദ്ദേഹം ചോദിച്ചു. ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിജെപി, പഞ്ചാബിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ അത് എല്ലാ സംസ്ഥാനങ്ങളിലുമുള്ള വിഷയങ്ങളിൽ ഒരുപോലെ പ്രകടിപ്പിക്കണമെന്നും മാധവ് സുരേഷ് പറഞ്ഞു. എന്താണ് എല്ലാവരും നിശബ്ദരായത്. നിങ്ങളുടെ താൽപര്യങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് പാറ്റകളുടെ മൗനം. ബിജെപിക്കെതിരെ സംസാരിക്കുന്നത് എന്തോ വലിയ കാര്യമായാണ് എല്ലാവരും കാണുന്നത്. എന്നാൽ ബിജെപി ഉൾപ്പെടാത്ത സംഭവങ്ങളിലെ പ്രശ്നങ്ങൾ ആളുകൾ മനപൂർവ്വം മറക്കുന്നുവെന്നാണ് മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിലെ സ്റ്റോറിയിൽ ആരോപിക്കുന്നത്.

നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി സംസാരിച്ചത് പോലെ പഞ്ചാബിലെ വിദ്യാർത്ഥികൾക്കായി സംസാരിക്കൂ. നിങ്ങളുടെ ആശയങ്ങൾ നിങ്ങളെ നിശബ്ദരാക്കാൻ അനുവദിക്കരുത്. എവിടെയാണ് സിജെപി. പഞ്ചാബിന്റെ കാര്യം വരുമ്പോൾ സാധാരണക്കാരന്റെ കാര്യമില്ലേയെന്നും മാധവ് ചോദിക്കുന്നത്.

മണ്ടനാവാതിരിക്കൂവെന്നാണ് സിജെപിയേക്കുറിച്ച് മാധവ് വിശദമാക്കുന്നത്. മാധവിന്റെ നിലപാടിനെ വിമർശിച്ചവരെ നട്ടെല്ലില്ലാത്തവർ എന്നാണ് യുവതാരം പരിഹസിക്കുന്നത്. സിജെപിക്കാർ തട്ടിപ്പുകാർ. അന്ധമായ നിലപാടുള്ളവർ. അവരേക്കുറിച്ച് കൃത്യമായ കാര്യങ്ങൾ അറിയുമ്പോൾ നിങ്ങൾ നിലപാട് മാറ്റുമെന്നും മാധവ് ഇൻസ്റ്റഗ്രാമിൽ അഭിപ്രായപ്പെടുന്നത്. വിദ്യാർത്ഥികളുടെ സമരങ്ങളെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്ന പ്രതിപക്ഷ നിലപാടുകളെയും മാധവ് ചോദ്യം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനവും അദ്ദേഹം ഉയർത്തി. സമൂഹമാധ്യമത്തിലൂടെയായിരുന്നു മാധവ് സുരേഷിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...