കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. നടന്‍ ജോയ് മാത്യുവിനോടൊപ്പമാണ് അദ്ദേഹം എത്തിയത്. ഏറെ നേരം കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് താരം മടങ്ങിയത്.’സഹപ്രവര്‍ത്തകന്‍ എന്നതിലുപരി വളരെ അടുത്ത സൗഹൃദമായിരുന്നു. മാമുക്കോയയുടെ വിയോഗം വലിയൊരു നഷ്ടമാണ്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു,’ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കോഴിക്കോട് അരക്കിണര്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ, മക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുമായി 10 മിനിറ്റോളം സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.