ഇവിടെയുണ്ട് ക്രിപ്‌റ്റോ ചായയും ബിറ്റ്‌കോയിന്‍ സമൂസയും ; അത്ഭുതപ്പെടുത്തി ബെംഗളൂരുവിലെ റെസ്റ്റൊറന്റ്

For full experience, Download our mobile application:
Get it on Google Play

വ്യത്യസ്തമായ ചേരുവകൾ ചേർത്ത് വൈവിധ്യമാർന്ന വിഭവങ്ങൾ നൽകുന്നതിൽ മത്സരത്തിലാണ് റെസ്റ്റൊറന്റുകൾ. വിഭവങ്ങളുടെ ചേരുവകളിൽ മാത്രമല്ല പേരുകളിലും വൈവിധ്യങ്ങൾ പുലർത്താൻ റെസ്റ്റൊറന്റുകൾ ശ്രമിക്കാറുണ്ട്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിലെ ഒരു റെസ്റ്റൊറന്റിൽ വിൽക്കുന്ന വിഭവങ്ങളുടെ പേരുകളാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. ആവി എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ റെസ്റ്റൊറന്റിനെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

ക്രിപ്റ്റോ ചായ് ബൈ വൂഷ് എന്നാണ് ഈ റെസ്റ്റൊറന്റിന്റെ പേര്. റെസ്റ്റൊറന്റിലെ മെനുവിന്റെ ചിത്രമാണ് ആവി ട്വീറ്റ് ചെയ്തത്. ഹാർഡ് ഫോർക്ക് പനീർ ടിക്ക സമൂസ, സ്യൂഡോണിമസ് ബിറ്റ്കോയിൻ ഒണിയൻ പാറ്റി സമൂസ, ബ്ലോക്ക് ചെയ്ൻ ലെഡ്ജർ പഞ്ചാബി സമൂസ എന്നിവയാണ് മെനുവിലുള്ള ഏതാനും വിഭവങ്ങളുടെ പേരുകൾ. 19,000-ൽ പരം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളുമാണ് അവയുടെ പോസ്റ്റിന് ലഭിച്ചത്. ചിലർ ഇത്തരമൊരു മെനു അപൂർവമാണെന്ന് പറഞ്ഞപ്പോൾ ഒരു പരീക്ഷിക്കാത്ത ആശയമാണിതെന്ന് അഭിപ്രായപ്പെട്ടു. ചിലരാകട്ടെ, റെസ്റ്റൊറന്റിൽ ക്രിപ്റ്റോകറൻസി സ്വീകരിക്കണമെന്നും പോസ്റ്റിന് കമന്റ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...