ശബരിമല വിമാനത്താവള പദ്ധതിയുടെ സർവേ പൂർത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല വിമാനത്താവള പദ്ധതിയുടെ സർവേ പൂർത്തിയാകുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായാണ് സർവേ നടപടികൾ പൂർത്തിയാകുന്നത്. പദ്ധതിയുടെ വിവരങ്ങൾ അടക്കം കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി വരും ദിവസങ്ങളിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായുള്ള സർവേയും അതിർത്തി നിർണയവും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. വിമാനത്താവളത്തിന്റെ റൺവേ അവസാനിക്കുന്ന സ്ഥലമായ ഓരുങ്കൽക്കടവിൽ നിന്നായിരുന്നു സർവേയുടെ തുടക്കം. സർവേയുടെയും അതിർത്തി നിർണയത്തിന്റെയും ഉദ്ഘാടനം ഗവ. ചീഫ് വിപ് എൻ ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.

ഡിജിറ്റൽ അളവ് ഉപകരണമായ ഡിഫ്രൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം വഴിയാണ് സ്ഥലമളന്ന് അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിക്കുന്നത്. നിശ്ചിത സ്ഥലത്ത് ഉറപ്പിക്കുന്ന ഈ ഉപകരണത്തിൽ ഉപഗ്രഹ സംവിധാനം വഴി 25 കിലോമീറ്റർ വരെ ദൂരത്തിൽ സ്ഥലമളക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കറും സമീപ പ്രദേശത്തെ 200 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ആദ്യം അളന്നു തിരിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നത്. സർവേ പൂർത്തിയാകുമ്പോൾ വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെ വിസ്തൃതിയും രൂപരേഖയും സംബന്ധിച്ച് വ്യക്തത ലഭിക്കും.ഇതിന് ഏകദേശം രണ്ട് മാസം സമയം എടുത്തേക്കും. ഇതേ സമയം തന്നെ പദ്ധതി രൂപ രേഖയും മറ്റും തയ്യാറാക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പദ്ധതി പ്രദേശത്തു എത്തുമ്പോൾ വിമാനത്താവളം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...