മരണാനന്തര ബഹുമതിയായി സുഷമ സ്വരാജിന് പത്മവിഭൂഷൺ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ സമ്മാനിച്ചു. രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് തിങ്കളാഴ്ച്ചയാണ് പത്മപുരസ്കാരം സമ്മാനിച്ചത്. സുഷമ സ്വരാജിന്‍റെ മകള്‍ ബന്‍സുരി സ്വരാജ് അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശ കാര്യ മന്ത്രി എസ്.ജയ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, ഹൃദയാഘാതത്തെ തുടര്‍ന്ന് 2019 ആഗസ്റ്റ് 6നാണ് മരിച്ചത്. 1998 ല്‍ ഡല്‍ഹിയില്‍ നിന്ന് വിജയിച്ച സുഷമ ഡല്‍ഹിയിലെ ആദ്യത്തെ വനിത മുഖ്യമന്തിയായിരുന്നു. അടല്‍ ബിഹാരി ബാജ്പേയ് മന്ത്രിസഭകളിലും സുഷമ സ്വരാജ് അംഗമായിരുന്നു. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ സുഷമ സ്വരാജ് മാനുഷികതയുടെ പ്രതീകമായിരുന്നു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...