ഭാര്യയെയും മക്കളെയും കൊല ചെയ്ത് ഗൃഹനാഥന്‍ തൂങ്ങി മരിക്കാന്‍ കാരണം കടബാധ്യത

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഭാര്യയെയും മക്കളെയും കൊലചെയ്തു ഗൃഹനാഥന്‍ തൂങ്ങിമരിക്കാന്‍ കാരണം കടബാധ്യത. കൊട്ടാരക്കരയില്‍ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് ബന്ധുക്കള്‍ സൂചിപ്പിക്കുന്നു.

വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. കൊട്ടാരക്കര പൂജപ്പുര വീട്ടില്‍ രാജേന്ദ്രനാണ് കൊലപാതകം നടത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത മക്കളായ ആദിത്യരാജ്, അമൃത എന്നിവരാണ് കൊല്ലപ്പെട്ടത്. നീലേശ്വരം ജങ്ഷനില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു രാജേന്ദ്രന്‍. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ആദിത്യ രാജ് രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടില്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് ദാരുണ സംഭവത്തെ കുറിച്ചറിയുന്നത്.

സാമ്പത്തിക ബാധ്യതയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂവര്‍ക്കും കഴുത്തിനാണ് വെട്ടേറ്റത്. റൂറല്‍ എസ് പി കെ ബി രവിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടബാധ്യതയെ തുടര്‍ന്ന് രാജേന്ദ്രന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസും കരുതുന്നത്.

സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനിടെ ചെറുത്തുനില്‍പ്പ് ഉണ്ടായില്ല എന്നാണ് കരുതുന്നത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയോ എന്ന് സംശയമുണ്ട് . രാത്രി ബഹളം കേട്ടിരുന്നില്ല എന്ന് സമീപവാസികള്‍ പറഞ്ഞു. ആദിത്യ രാജിന് 24 വയസ്സും അമൃതയ്ക്ക് 22 വയസുമാണ്. നാട്ടുകാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു രാജേന്ദ്രന്റെത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ട് പോയി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ

0
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്...

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു ; സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം ;...

0
കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍...

ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

0
കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ്...

പിഎം ശ്രീയിൽ ഒരു വർഗീയ അജണ്ടയും നടപ്പിലാക്കില്ല ; വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

0
കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി...