ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
2019 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അടുത്ത വര്‍ഷം മേയ് 14 വരെയാണ് കാലാവധി. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്.